പ്യോ​ങ് യാ​ങ്: അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് കിം ​ജോ​ങ് ഉ​ൻ. ശ​ത്രു​ക്ക​ൾ ഭീ​ഷ​ണി തു​ട​ർ​ന്നാ​ൽ സ​മ്പൂ​ർ​ണ യു​ദ്ധമുണ്ടാകുന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതിനിടെ അ​മേ​രി​ക്ക ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് വീ​ണ്ടും ബോം​ബ​ർ വി​മാ​നം അ​യ​ച്ചു.

യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സം​യു​ക്ത​ സൈ​നി​ക പ​രി​ശീ​ല​നത്തിൽ പ്ര​കോ​പി​ത​രാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ 15,000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. യു.​എ​സ് വീ​ണ്ടും ഇ​തി​ന് മ​റു​പ​ടി​യു​മാ​യി എ​ത്തി​യ​തോ​ടെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ ഭീ​തി ഉ​യ​രു​ക​യാ​ണ്.

കിം ജോങ് ഉൻ മകളോടൊപ്പമാണ് മിസൈൽ പരീക്ഷണം കാണാൻ എത്തിയത്. കിം മകളുമൊത്ത് ആദ്യമായാണ് പൊതുചടങ്ങിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.