ന്യൂഡൽഹി: ജമ്മു കശ്മീരിൽ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. രാഷ്ട്രീയ റൈഫിൾസ് 56ലെ സൈനികരാണ് അപകടത്തിൽപ്പെട്ടത്.

രാജസ്ഥാൻ സ്വദേശികളായ ഹവൽദാർ കമലേഷ് സിംഗ്(39)​,​ നായിക് ബൽവീർ(33)​,​ ശിപായ് രജീന്ദർ(25)​ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ടെടുത്ത് ദ്രുഗ്‌മുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.