പത്തനംതിട്ട : ഓമല്ലൂർ മുള്ളനിക്കാട് സ്വദേശിനി സജിതയാണ് (43) അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചക്ക് 11 മണിയോടെ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിൽ പകൽ 11 മണിയോടെ ആയിരുന്നു അപകടം. സമീപവാസിയും കുടുംബശ്രീ പ്രവർത്തകയുമായ സുഹൃത്തിനൊപ്പം കുടുംബശ്രീ മീറ്റിങ്ങിൽ പങ്കെടുക്കാൻ സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗതാഗതക്കുരുക്കിനിടെ പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, ലോറിയിൽ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടറും സജിതയും ലോറിക്കിടയിലേക്ക് വീഴുകയായിരുന്നു.  ഒപ്പം യാത്ര ചെയ്ത സ്ത്രീക്കും വീഴ്ച്ചയിൽ ചെറിയ പരിക്കേറ്റു. ഇരുവരേയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സജിതയുടെ ജീവൻ രക്ഷിക്കാനായില്ല.

സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ യുവതിയുടെ  ശരീരത്തു കൂടി ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. ഓമല്ലൂർ ക്ഷേത്രത്തിലെ ഉത്രം സദ്യയുടെ ഭാഗമായി ഈ റോഡിൽ രാവിലെ മുതൽ അനിയന്ത്രിതമായ തിരക്കായിരുന്നു. സ്‌കൂട്ടർ അടിയിൽ പെട്ട കാര്യം അറിയാതെ ടിപ്പർ ഡ്രൈവർ വാഹനം മുൻപോട്ട് ഓടിച്ചു. സമീപത്തു റോഡിൽ സംഭവം കണ്ട് നിന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് ഡ്രൈവർ കാര്യം മനസ്സിലാക്കി വാഹനം നിർത്തിയത്