സാ​ന്‍ഫ്രാ​ന്‍സി​സ്‌​കോ: ‘സെ​ക്സ് വ​ര്‍ക്ക്’ എ​ന്ന പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച ആ​ക്ടി​വി​സ്റ്റ് ക​രോ​ള്‍ ലെ​യ് (71) അ​ന്ത​രി​ച്ചു. അ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട് പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ടി​രു​ന്ന കാ​ല​ങ്ങ​ളി​ല്‍ അ​വ​ര്‍ക്കു​വേ​ണ്ടി സ്വ​യം സ​മ​ര്‍പ്പി​ച്ചു.

1978ല്‍ ​ഒ​രു ‘ഫെ​മി​നി​സ്റ്റ് ആ​ന്റി പോ​ണോ​ഗ്ര​ഫി കോ​ണ്‍ഫ​റ​ന്‍സി’​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ‘സെ​ക്‌​സ് വ​ര്‍ക്ക​ര്‍’ (ലൈം​​ഗി​ക തൊ​ഴി​ൽ) എ​ന്ന പ​ദം ആ​ദ്യ​മാ​യി ക​രോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.