കൊച്ചി: കൊച്ചിയില്‍ മോഡലായ യുവതി കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ ഡി.ജെ. പാർട്ടിയിൽവെച്ച് കുഴഞ്ഞുവീണ മോഡലിനെ കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബാറിലെത്തിയ യുവതി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീയേയും നാല് യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവാക്കള്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ ബാറിലെത്തിയ യുവതി കുഴഞ്ഞു വീണിരുന്നു. പിന്നാലെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. കാറിനുള്ളില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയായ യുവതിയെ ഇവര്‍ കാക്കനാട്ടെ വീടിന് സമീപം ഇറക്കിവിട്ടു. തുടര്‍ന്ന് മോഡലിന്റെ സുഹൃത്തായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.