കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അർജുൻ രത്തൻ വിവാഹിതനായി. ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ശിഖ വടകര സ്വദേശിയാണ്. പ്രണയ വിവാഹമാണ്. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം.

അർജുൻ വൈറ്റില കണിയാമ്പുഴ സ്വദേശിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടംബം. അച്ഛൻ റിട്ട.നേവൽ ബേസ് ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മ.