ലക്‌നൗ: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ പുരോഹിതന്മാർ അടക്കം നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. കാൺപൂരിനടുത്തുള്ള ഘതംപൂർ പട്ടണത്തിലാണ് സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് മതപരിവർത്തനമെന്നാണ് വിവരം. പണം വാഗ്ദാനം ചെയ്തതായും വീട് പണിയാൻ സഹായിച്ചുവെന്നും നാട്ടുകാർ പറയുന്നു. ഘതംപൂർ സ്വദേശി ഇഷു അവസ്തിയുടെ പരാതിയിലാണ് കേസ്. 

രാജേഷ് സുനാരെ എന്ന പാസ്റ്റർ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ഇഷു അവസ്തിയുടെ പറയുന്നു. ക്രിസ്തുമതം സ്വീകരിക്കുകയാണെങ്കിൽ ജോലി വാങ്ങി നൽകാമെന്ന് രാജേഷ് സുനാരെ വാഗ്ദാനം ചെയ്തു. വിവാഹം നടത്തികൊടുക്കാമെന്നും പറഞ്ഞതായി അവസ്തി പറഞ്ഞു. പിന്നാലെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു. 

‘ഒരു പ്രത്യേക സഭ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. സംഭവത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. മതപരിവർത്തനം നടത്തിയത് അന്യായമായ മാർഗത്തിലൂടെയാണോ അതോ അവരുടെ സ്വന്തം ഇഷ്ട പ്രകാരമാണോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്’ പോലീസ് പറഞ്ഞു.
 
കേസ് രജിസ്റ്റർ ചെയ്തതോടെ രണ്ട് വൈദികരടക്കം നാല് പേർ ഒളിവിലാണ്. ആരോപണ വിധായനായ മറ്റൊരു പാസ്റ്റർ ജാഗ്രം കുടുംബത്തോടൊപ്പം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 10 വർഷം മുമ്പാണ് ജാഗ്രം ടൗണിൽ താമസിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ജാഗ്രാം തന്റെ വീട്ടിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുകയും ക്രിസ്തുമതം സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

അതേസമയം, സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തിയിട്ടുണ്ട്. അല്ലാപക്ഷംപ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ അറിയിച്ചു.