ജമ്മു കശ്മീരിലെ ദ്രാസിലെ ജാമിയ മസ്ജിദില്‍ വന്‍ തീപിടിത്തം. ഇന്നലെയുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും പള്ളിക്ക് വന്‍ നാശനഷ്ടമുണ്ടായി. ഇന്ത്യന്‍ സൈന്യം, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ സ്ംയുക്ത പ്രവര്‍ത്തനത്തിലാണ് തീ അണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

‘ദ്രാസിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദുകളിലൊന്നില്‍ നടന്ന തീപിടുത്തമുണ്ടായതില്‍ സങ്കടമുണ്ട്. ദ്രാസ് ഒരു സെന്‍സിറ്റീവ് പ്രദേശമാണ്, എന്നാല്‍ കൂടുതല്‍ ദൗര്‍ഭാഗ്യകരമായത് ഇവിടെ ഒരു ഫയര്‍ സര്‍വീസ് ഇല്ല എന്നതാണ്. ഇത്തരം സംഭവങ്ങള്‍ പണ്ടും നടന്നിട്ടുണ്ട്. പക്ഷേ കേന്ദ്രഭരണ പ്രദേശത്തെ ഭരണകര്‍ത്താക്കള്‍ ഒന്നും പഠിച്ചിട്ടില്ല.’ പള്ളിയുടെ മേല്‍നോട്ടം വഹിക്കുന്നയാള്‍ പറഞ്ഞു.