ന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹ മോചിതരാകുകയാണെന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. ഇരുവരും ഇപ്പോൾ താമസം ഒരുമിച്ചല്ലെന്നും മകൻ ഇസ്ഹാൻ മിർസ മാലിക്കിന് വേണ്ടായണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ സാനിയക്ക് ജന്മദിനാശംസ നേർന്നിരിക്കുകയാണ് ഷുഐബ് മാലിക്ക്.

‘ജന്മദിനാശംസകൾ, സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു. ഈ ദിവസം ആഘോഷിക്കൂ’-ഷുഐബ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം സാനിയയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രവും പാക് താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പത്ത് മണിക്കൂറ് മുമ്പ് പോസ്റ്റ് ചെയ്ത ഈ ആശംസയോട് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

നേരത്തെ സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് വിവാഹ മോചന ചർച്ചകൾക്ക് തുടക്കമിട്ടത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താൻ’-എന്നാണ് സാനിയ സ്റ്റോറിയിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു. എന്നാൽ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിന് പിന്നാലെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തിയതായി ഷുഐബിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോട്ടുകളും പുറത്തുവന്നു. ഷുഐബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമിലെ അംഗമാണ് ഈ വാർത്ത സ്ഥിരീകരിച്ചതെന്നും ‘ഇൻസൈഡ് സ്പോർട്ടി’ന്റെ റിപ്പോട്ടിൽ പറയുന്നു.