ലോസ്ആഞ്ജൽസ്: യു.എസ് നടി ഡെനിസ് റിച്ചാർഡ്സും ഭർത്താവ് ആരോൺ ഫിപ്പേഴ്‌സും വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റുഡിയോയിലേക്ക് പോകവെയാണ് വെടിവെപ്പുണ്ടായത്. ആരോൺ ആയിരുന്നു കാറോടിച്ചിരുന്നത്. വാഹനം പാർക്ക് ചെയ്യാനായി നിർത്തിയപ്പോഴാണ് പുറകിൽ നിന്ന് ഒരാൾ പ്രകോപിതനായി ആക്രോശിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പിന്നീട് വെടിവെക്കുകയായിരുന്നു.

സംഭവത്തിൽ ഞെട്ടിപ്പോയ നടി കരഞ്ഞുകൊണ്ടാണ് സെറ്റിലെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ്ആഞ്ജൽസ് പോലീസ് അറിയിച്ചു. 2018ലാണ് ഡെനിസും ആരോണും വിവാഹിതരായത്.