കോഴിക്കോട്: വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ച് കുട്ടികളെ അബ്ദുൾ നാസർ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. സ്‌കൂളിൽ വെച്ച് തന്നെയാണ് പീഡനം നടന്നതെന്നാണ് വിവരം.

ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്. പിന്നാലെ ചൈൽഡ് ലൈൻ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 

അബ്ദുൾ നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇലന്തൂർ പോലീസ് സ്‌റ്റേഷനിലാണ് അബ്ദുൾ നാസറുള്ളത്. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം പരിശോധനിക്കാനുണ്ടെന്ന് പോലീസ് അറിയിച്ചു.