വെള്ളമെടുക്കന്നതിനിടെ കനാലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ കച്ചിലെ നര്‍മ്മദ കനാലിലാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളമെടുക്കുന്നതിനിടെ യുവതി കനാലിലേക്ക് വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ അഞ്ചുപേരും കനാലിലേക്ക് ചാടുകയായിരുന്നു.’മുന്ദ്രയിലെ ഗുണ്ടല ഗ്രാമത്തില്‍ നര്‍മ്മദ കനാലില്‍ അഞ്ച് കുടുംബാംഗങ്ങള്‍ മുങ്ങിമരിച്ചു. എല്ലാ മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തു. വെള്ളമെടുക്കുന്നതിനിടെ കനാലിലേക്ക് വീണ സ്ത്രീയെ രക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ കനാലിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.’ കച്ച് വെസ്റ്റ് എസ്പി സൗരഭ് പറഞ്ഞു.