അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി. തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ. അച്ഛന്റെ സ്ഥാനത്തു നിന്ന്  വൃന്ദയുടെ  സഹോദരനായവിഷ്ണുവാണ് വിവാഹത്തിന് മുന്നിൽ നിന്നത്.സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വിവാഹച്ചടങ്ങളിൽ പങ്കെടുത്തു. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണു മലയാളസിനിമാ രംഗത്ത് സജീവമാണ്.