ന്യൂയോർക്ക്: പീഡന കേസിൽ ഹോളിവുഡ് ചലച്ചിത്ര നിർമാതാവും തിരക്കഥാകൃത്തും സംവിധായകനും ഓസ്കർ ജേതാവുമായ പോൾ ഹാഗിസ് 75 ലക്ഷം ഡോളർ (60.64 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

ഹോളിവുഡ് പ്രമുഖർക്കെതിരെ പീഡനം ആരോപിച്ച് നൽകിയ നിരവധി മീടു കേസുകളിൽ ഒന്നിലാണ് വിധി. ഓസ്‌കർ നേടിയ മില്യൺ ഡോളർ ബേബി, ക്രാഷ് എന്നിവ രചിച്ച ഹാഗിസ് 2013 ജനുവരിയില്‍ പീഡിപ്പിച്ചുവെന്ന് ഫിലിം പബ്ലിസിസ്‌റ്റായ ഹാലി ബ്രീസ്‌റ്റ് 2017ൽ നൽകിയ പരാതിയിലാണ് വിധി. കേസിന്‍റെ തുടര്‍നടപടികള്‍ കോവിഡ് പ്രതിസന്ധിമൂലം വൈകിയിരുന്നു. ഹാഗിസിനെതിരെ നാലു യുവതികളാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്.