നീല ടിക്ക് വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ട്വിറ്റര്‍.  വ്യാജ അക്കൗണ്ടുകള്‍ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിന്‍വലിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

പണം നല്‍കുന്ന എല്ലാവര്‍ക്കും വേരിഫിക്കേഷന്‍ ഇല്ലാതെ തന്നെ വേരിഫൈഡ് ബാഡ്ജ് നല്‍കിയതോടെയാണ് ട്വിറ്റര്‍ പ്രശ്നത്തിലായത്.നീല ടിക്ക് ലഭിക്കാൻ 8 ഡോളര്‍ (ഏകദേശം 700 രൂപ) മാസവാടകയാണ് ഇലോൺ മസ്ക് നിശ്ചയിച്ചിരുന്നത്. 

നിന്‍ഡെന്‍ഡോ ആണെന്ന് അവകാശപ്പെടുന്ന ഒരു അക്കൗണ്ടില്‍ നിന്ന് നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടുകയും പ്രമുഖ ഫാര്‍മ കമ്പനിയായ എലി ലില്ലിയാണെന്ന് അവകാശപ്പെടുന്ന ഇന്‍സുലിന്‍ ഇനി മുതല്‍ സൗജന്യമായി ലഭിക്കുമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. 

തുടര്‍ന്ന് യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് ഫാര്‍മ കമ്പനി വാര്‍ത്ത തള്ളി രംഗത്ത് വന്നിരുന്നു.ഇനി മുതല്‍ പാരഡി അക്കൗണ്ടുകളുടെ ബയോവില്‍ ‘പാരഡി’ എന്ന് എഴുതിയിരിക്കണമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.