തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം. നിലവിൽ മേയർ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് അന്വേഷണം കഴിയുംവരെ തിരക്കിട്ട നടപടി വേണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചത്.

മേയർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ആര്യ രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം യുഡിഎഫും ബിജെപിയും ശക്തമാക്കുകയാണ്. ബിജെപിയും യൂത്ത് കോണ്‍ഗ്രസും ഇന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിലും സംഘർഷമുണ്ടായി.