ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) ആധ്യക്ഷനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പും എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രൂസ് താഴത്തിനെ തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ ചേർന്ന സിബിസിഐ വാർഷിക പൊതുയോഗത്തിലാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്.

ചെന്നൈ ആർച്ച് ബിഷപ് ജോർജ് അന്തോണി സ്വാമി, ബത്തേരി ബിഷപ് തോമസ് മാർ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ആർച്ച് ബിഷപ് ഫെലിക്സ് മച്ചാഡോ സെക്രട്ടറി ജനറലായി തുടരും.

സിബിസിഐയുടെ മുൻ മലയാളി അധ്യക്ഷന്മാർ

മാർ ജോസഫ് പാറേക്കാട്ടിൽ (1972-76).
ബെനഡിക്ട് മാർ ഗ്രീഗോറിയോസ് (1988- 89)
മാർ ജോസഫ് പൗവത്തിൽ (1994-98)
സിറിൾ മാർ ബസേലിയോസ് (2000- 04)
മാർ വർക്കി വിതയത്തിൽ (2008-10)
ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ ( 2014-18) acvnews