കൊച്ചി: നെടുമ്പാശ്ശേരിയിൽ മദ്യക്കുപ്പിയിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വർണം പിടിക്കൂടി.

ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ മദ്യക്കുപ്പിയില്‍ കടത്താന്‍ ശ്രമിച്ച 73 പവൻ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. 

ദുബായിൽനിന്നെത്തിയ യാത്രക്കാരനാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സ്വർണക്കടത്തു തടയുന്നതിനുള്ള പരിശോധനകൾ കസ്റ്റംസ് കർശനമാക്കിയിരുന്നു. ഇതോടെയാണു സ്വർണ കടത്തിന് പുത്തന്‍ മാർഗങ്ങളുമായി സംഘം രംഗത്തെത്തുന്നത്.