ഇല്ലിനോയി സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലിയിലേക്ക് കെവിൻ ഓലിക്കലിൽ വിജയിച്ചു. ഇല്ലിനോയിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും , കമ്മ്യൂണിറ്റി നേതാക്കളുടെയും, പ്രബല യൂണിയനുകളുടെയും എൻഡോർസ്മെൻറുകൾ കരസ്ഥമാക്കി മൽസരിച്ച കെവിൻ ഓലിക്കൽ തകർപ്പൻ വിജയമാണ്വി നേടിയത്. ഏബ്രഹാം ലിങ്കണും, ബറാക്ക് ഒബാമയും പാർലിമെന്ററി പ്രവർത്തനം ആരംഭിച്ച ഇല്ലിനോയ് ജനറൽ അസംബ്ളിയിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച കെവിൻ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മലയാളികൾക്ക് അഭിമാനിക്കാവുന്ന വിജയമാണ് കെവിൻ നേടിയത്. ഒരു മലയാളി ആദ്യമായാണ് ഇല്ലിനോയ് സ്റ്റെയിറ്റ് അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ ഇല്ലിനോയി സെക്രട്ടറി ഓഫ് സ്റ്റെയിറ്റ് ഉദ്യോഗസ്ഥൻ ആണ്. മാതാവ് സൂസൻ കെമിസ്റ്റ് പാലാ കടപ്ലാമറ്റം കാരിക്കൽ കുടുബം.