ന്യൂഡൽഹി: നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനം പുലര്‍ച്ചെ 1.57 ഓടെയാണ് അനുഭവപ്പെട്ടത്. ദോത്തി ജില്ലയില്‍ വീട് തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയിലെ ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി.  ഭൂചലനം ഏകദേശം 10 സെക്കന്‍ഡോളം നീണ്ടു നിന്നതായി നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ചൊവ്വാഴ്ച രാവിലെ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായിരുന്നു. തലസ്ഥാനമായ കഠ്മണ്ഡുവില്‍നിന്നു 155 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ് ചലനമുണ്ടായത്.