ഓ​സ്റ്റി​ൻ: “ര​ക്ത​ദാ​നം മ​ഹാ​ദാ​നം​’ എ​ന്ന മ​ഹ​ത് സ​ന്ദേ​ശ​ത്തെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ റെ​ഡ്ക്രോ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ര​ക്ത​ദാ​നം ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തോ​ടെ ചേ​ർ​ന്നു​ള്ള ഫെ​ല്ലോ​ഷി​പ് ഹാ​ളി​ൽ (2222, Downing Ln, Leander, TX 78461)ഡി​സം​ബ​ർ 10 നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3 വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ൾ ന​ൽ​കു​ന്ന ഓ​രോ ര​ക്ത​ത്തു​ള്ളി​യും ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നു​ത​കു​ന്നു​വെ​ങ്കി​ൽ അ​തി​ൽ പ​രം വ​ലി​യ നന്മ ​എ​ന്ത് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​ന്പി​ലേ​ക്ക് ജാ​തി മ​ത ഭേ​ദ​മേ​ന്യേ ഏ​വ​ർ​ക്കും പ​ങ്കാ​ളി​കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് https://tinyurl.com/amtcblooddrive ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ 1-800-733-2767 ന​ന്പ​റി​ൽ വി​ളി​ച്ചോ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​നീ​ഷ് വ​ർ​ഗീ​സ് ( യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി – 737 293 6569
ലോ​ബോ ത​ന്പി ( യു​വ​ജ​ന സ​ഖ്യം ട്ര​സ്റ്റി) – 210 716 0515