തി​രു​വ​ന​ന്ത​പു​രം: 2025-26 അ​ധ്യ​യ​ന വ​ർ​ഷം എ​ല്ലാ ക്ലാ​സു​ക​ളി​ലും സ്‌​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക്ക​ര​ണ​ത്തി​നു​ശേ​ഷ​മു​ള്ള പു​തി​യ പ​രി​ഷ്‌​ക്ക​രി​ച്ച പാ​ഠ​പു​സ്ത​കം നി​ല​വി​ൽ വ​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

സ്‌​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ലേ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​വു​ന്ന ടെ​ക് പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​ശേ​ഷം സം​സാ​രി​ക്ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​ധാ​ര​ണ​ക്കാ​ര​ൻ മു​ത​ൽ വി​ദ്യാ​ർ​ഥി വ​രെ​യു​ള്ള എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടേ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ച്ചാ​ണ് സ​ർ​ക്കാ​ർ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 17 ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്‌​ക്ക​ര​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​രെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.

‘പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്‌​ക്ക​ര​ണ വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന 26 ഫോ​ക്ക​സ് ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച ച​ർ​ച്ച​ക​ൾ ഡി​സം​ബ​ർ 30 ന​കം പൂ​ർ​ത്തി​യാ​കും. 2023 ജ​നു​വ​രി​യി​ൽ ഇ​തി​ന്‍റെ മേ​ഖ​ലാ​ത​ല സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​ടു​ത്ത ഒ​ക്ടോ​ബ​റോ​ടെ പു​തി​യ പാ​ഠ്യ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ര​ച​ന പൂ​ർ​ത്തി​യാ​കും. 2025-26 അ​ധ്യ​യ​ന വ​ർ​ഷം എ​ല്ലാ ക്ലാ​സു​ക​ളി​ലും പു​തി​യ പാ​ഠ പു​സ്ത​ക​ങ്ങ​ൾ നി​ല​വി​ൽ വ​രു​മെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

എ​സ്‌​സി​ആ​ർ​ടി​ക്ക് വേ​ണ്ടി കൈ​റ്റ് വി​ക​സി​പ്പി​ച്ച ടെ​ക് പ്ലാ​റ്റ്‌​ഫോ​മി​ൽ (https://kcf.kite.kerala.gov.in) ക​യ​റി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാം.