പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. പതിനാറുകാരന്‍ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി നടന്ന സംഭവങ്ങള്‍ പുറത്ത് പറയുന്നത്. അധ്യാപകര്‍ വിവരം ശിശുക്ഷേമ സമിതി അംഗങ്ങളെ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പോലീസിന് വിവരങ്ങള്‍ കൈമാറി. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പോലീസിനോട് സമ്മതിച്ചു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ടീച്ചര്‍. ഇവര്‍ക്ക് മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്‌സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു.