ന്യൂഡല്‍ഹി: പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഏഷ്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു. എയര്‍ ഏഷ്യ ഇന്ത്യയുടെ ഐ5-1427 വിമാനമാണ് റണ്‍വേയില്‍ നിന്ന് ബേയിലേക്ക് തിരിച്ച് വിടേണ്ടി വന്നത്.സംഭവത്തില്‍ എയര്‍ ഏഷ്യ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു.

പൂനെയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകേണ്ട എയര്‍ ഏഷ്യ ഇന്ത്യ വിമാനത്തില്‍ 180 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതോടെ ടേക്ക് ഓഫ് തന്നെ റദ്ദാക്കുകയായിരുന്നു.സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.