തിരുവനന്തപുരം: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചേക്കുമെന്ന് സൂചനനൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച പി. ​പ​ര​മേ​ശ്വ​ര​ന്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

സം​സ്ഥാ​നം ഏ​ത് പാ​ര്‍ട്ടി ഭ​രി​ക്കു​ന്നു​വെ​ന്ന്​ നോ​ക്കി​യ​ല്ല കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തെ​ന്നും​ എ​ല്ലാ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ക​സ​ന​മാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും അവർ പറഞ്ഞു. സെ​സ് ഇ​ന​ത്തി​ല്‍ കേ​ന്ദ്രം പി​രി​ക്കു​ന്ന പ​ണം സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് വേ​ണ്ടി​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. 14-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രഫണ്ട് വിതരണത്തെ കുറിച്ച് സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

എല്ലാ സംസ്ഥാനത്തെയും മന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിലാണ് യഥാർഥ ഫെഡറൽ സംവിധാനത്തിന്റെ മാതൃക. അവിടെ നരേന്ദ്രമോദിയാണ് എല്ലാം തീരുമാനിക്കുന്നത് എന്നുള്ള ആക്ഷേപം വെറും രാഷ്‌ട്രീയപ്രേരിതമായ ഒന്നാണ്. ജിഎസ്ടി കൗൺസിലിൽ പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഭരണഘടനയിലെ ഫെഡറൽ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്‌ട്രീയ താത്പര്യം മുൻനിർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

കശ്മീരിന്റെ സംസ്ഥാന പദവി

തന്റെ പ്രഭാഷണത്തിനിടെ കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ചും ചില സൂചനകൾ മന്ത്രി നൽകി. 2014-15 ലെ 14-ാം ധനകാര്യ കമ്മീഷൻ ശുപാർശ ഒരു മടിയും കൂടാതെയാണ് പ്രധാനമന്ത്രി അംഗീകരിച്ചതെന്നും നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുവെന്നും അവർ പറഞ്ഞു. ഇപ്പോഴത് 41 ശതമാനമായി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി മാറ്റിയതോടെയാണിത്. ചിലപ്പോൾ താമസിയാതെ തന്നെ കശ്മീരിന് വീണ്ടും സംസ്ഥാന പദവി ലഭിച്ചേക്കുമെന്നും നിർമ്മല സീതാരാമൻ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട്, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 2019 ഓഗസ്റ്റിലായിരുന്നു ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതോടെ ജമ്മുകശ്മീർ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.

ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സ​ഞ്ജ​യ​ന്‍ പരിപാടിയിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, സ്വാ​മി മോ​ക്ഷ​വൃ​താ​ന​ന്ദ, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ഒ. ​രാ​ജ​ഗോ​പാ​ല്‍, ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ്​​ ഡോ. ​എം. മോ​ഹ​ന്‍ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. സു​ധീ​ര്‍ബാ​ബു, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി.​വി. ജ​യ​മ​ണി, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ എ​സ്. രാ​ജ​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.