മോ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ലെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലെ സെ​റോ നാ​ക്നാ​ക് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ ക​വാ​ട​ത്തി​ന്‍റെ സ​മീ​പം സ്ഫോ​ട​നം ന​ട​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ഗേ​റ്റ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​ക്ര​മി​യെ സൈ​നി​ക​ർ ത​ട​യു​ന്ന വേ​ള‌‌​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് പി​ന്തു​ണ​യു​ള്ള അ​ൽ ഷ​ബാ​ബ് സം​ഘം ഏ​റ്റെ​ടു​ത്തു. സൊ​മാ​ലി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് മ​ത​രാ​ഷ്ട്രം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ൽ ഷ​ബാ​ബ് സം​ഘം ക​ഴി​ഞ്ഞ ആ​ഴ്ച മൊ​ഗാ​ദി​ഷു​വി​ൽ ന​ട​ത്തി​യ സ്ഫോ​ട​ന​ങ്ങ​ളി​ൽ 116 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.