വീട്ടുകാരേയും ബന്ധുക്കളേയും അബോധാവസ്ഥയിലാക്കി കോടികൾ തട്ടിയെടുത്ത് വീട്ടു ജോലിക്കാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കരകൗശല വ്യവസായിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ നാല് വീട്ടു ജോലിക്കാർ ഒളിവിലാണ്. ഉടമയുടെ പരാതിയിൽ ഇവരെ പോലീസ് തിരയുകയാണ്. കരകൗശല വ്യവസായി അശോക് ചോപ്രയുടെ വീട്ടിലാണ് മോഷണം നടന്നത്. 

വീട്ടിലെ ജോലിക്കാരിയായ ഒരു സ്ത്രീയാണ് മൂന്ന് വേലക്കാരെ രണ്ട് മാസം മുൻപ് ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. നേപ്പാൾ സ്വദേശികളായിരുന്നു ഇവർ. പാചകം മുതൽ വീട്ടുജോലികളെല്ലാം ഇവർ ചെയ്യുമായിരുന്നു. ശനിയാഴ്ച ഇവർ ഫ്രൈഡ് റൈസ് തയ്യാറാക്കി നൽകി. വ്യവാസിയ്ക്കും മകൾക്കും വീട്ടിലെ ഡ്രൈവർമാർക്കും ഫ്രൈഡ് റൈസ് നൽകിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ എല്ലാവരും മയങ്ങി വീഴുകയായിരുന്നു. 

ശേഷം വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും പണവും മോഷ്ടിച്ച് വേലക്കാർ രക്ഷപെട്ടു. അശോകിന്റെ കാറിൽ തന്നെയാണ് ഇവർ രക്ഷപെട്ടത്. രാവിലെ ആശോകിന്റെ മകൾ ബോധം വീണ്ടെടുത്തപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി മനസിലാക്കിയത്. സംഭവം ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് കമ്മീഷണർ രവിദത്ത് ഗൗഡ് സ്ഥലത്തെത്തി പരിശോധന നടക്കുകയും ചെയ്തു. 

സംഭവ സമയം വീട്ടിൽ അച്ഛനും മകളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവരം. അബോധാവസ്ഥയിൽ കഴിയുന്ന രണ്ട് ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന്റെ എല്ലാ മുറികളിലെയും സാധന സാമഗ്രികൾ അലങ്കോലപ്പെട്ട നിലയിലാണ്. വിദേശ വാച്ചുകളും മറ്റ് വിദേശ വസ്തുക്കളും കാണാതായിട്ടുണ്ട്. 

കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടാക്കൾ കൈക്കലാക്കിയെന്നാണ് വിവരം. കാറിന്റെ താക്കോലും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. വീടിന്റെ ഒരു മുറിയിൽ നിന്നും ഇൻജക്ഷൻ റാപ്പറുകൾ പോലീസ് കണ്ടെത്തി. കൂടാതെ സിസിടിവി ക്യാമറകളും മോഷ്ടാക്കൾ തകർത്തു. അശോകന്റെ വീട്ടിൽ 4 വർഷമായി ഒരു നേപ്പാളി യുവതി ജോലി ചെയ്തിരുന്നു.

രണ്ട് മാസം മുമ്പ് മറ്റ് മൂന്ന് കുടുംബാംഗങ്ങളെ ഇവർ ഇവിടെ കൊണ്ടുവരികയായിരുന്നു. 4 വേലക്കാരിൽ രണ്ടുപേർ പുരുഷന്മാരും 2 പേർ സ്ത്രീകളുമാണ്. മോഷണം ആസൂത്രിതമാണെന്ന് ജോധ്പൂർ ഡിസിപി അമൃത ദുഹാൻ അറിയിച്ചു. വീട്ടിൽ നിന്നിറങ്ങിയ മോഷ്ടാക്കൾ മൊബൈൽ ഫോണുകൾ വഴിയിലെവിടെയോ വലിച്ചെറിഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.