ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ യാത്രാവിമാനം തകർന്നുവീണു. അപകടത്തിൽ  ഇതുവരെ 23 പേരെ രക്ഷപെടുത്തിയതായാണ് വിവരം. ഞായറാഴ്ചയാണ് സംഭവം. 

മ്വാൻസയിൽ നിന്ന് ബുക്കോബയിലേക്ക് പോവുകയായിരുന്ന വിമാനം. 49 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രിസിഷൻ എയറിന്റെ പി.ഡബ്ല്യൂ 494 വിമാനമാണ് തകർന്നതെന്നാണ് വിവരം. ടാൻസാനിയയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് പ്രിസിഷൻ എയർ.