ഡാളസ്: യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് (35) ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ നിര്യാതനായി. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ്‌ എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസ്റ്റിൻ. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്.

ഡാളസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു അറ്റോർണി ജസ്റ്റിൻ ജോസഫ്. അവിവാഹിതനായിരുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഒരു സഹോദരിയുണ്ട്. ഡാളസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിരുന്നു.

അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.