ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നും വന്നവരാണ് ബേട്ടുലില്‍ അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികളുമായി പോയ കാര്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിനു കാരണമായതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ഏഴ് മൃതദേഹങ്ങള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയതായി പൊലീസ് അറിയിച്ചു. മറ്റ് പലരുടെയും മൃതദേഹങ്ങള്‍ വാഹനം പൊളിച്ചാണ് പുറത്തെടുത്തത് .അപകടത്തെ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.