മനാമ: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബഹ്‌റൈനിലെത്തി. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. 2019-ല്‍ അദ്ദേഹം യു എ ഇ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രണ്ടാം ഔദ്യോഗിക ഗള്‍ഫ് സന്ദര്‍ശനമാണിത്. 

ബഹ്റൈന്‍ ഭരണാധികാരി H.M. കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്വാഗതം ചെയ്തു. സാഖിര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു സ്വീകരണം. മാര്‍പ്പാപ്പയുടെ സന്ദേശം മനുഷ്യാവകാശം, മതപരമായ സ്വാതന്ത്ര്യം, തൊഴിലാളികളുടെ അവകാശങ്ങള്‍ മുതലായവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയതായി ബഹ്റൈന്‍ ഭരണാധികാരി പറഞ്ഞു.

മാര്‍പാപ്പ മുന്നോട്ട് വെച്ച മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗില്‍ പോപ്പ് പ്രസംഗിക്കും. ‘കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവര്‍ത്തിത്വത്തില്‍’ എന്ന വിഷയത്തിലാകും മാര്‍പാപ്പയുടെ സമാപന പ്രസംഗം.