ഇസ്‍ലാമബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്ത്യയെ സിംബാബ്‍വെ തോൽപ്പിച്ചാൽ സിംബാബ്‍വെ പൗരനായ ഒരാളെ വിവാഹം കഴിക്കുമെന്ന് പാക്കിസ്ഥാൻ നടിയുടെ വാഗ്‌ദാനം. നടി സെഹാർ ഷിൻവാരിയാണ് രസകരമായ ട്വിറ്ററുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യ– ബംഗ്ലദേശ് മത്സരം നടക്കുന്നതിനിടെ ബംഗ്ലദേശ് ജയിക്കുമെന്ന് നടി നിരവധി തവണ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇന്ത്യ അഞ്ചു റൺസിനു വിജയിച്ചതോടെ നടിക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവരുകയായിരുന്നു. ഇതോടുകൂടിയാണ് നടി പുതിയ പ്രഖ്യാപനവുമായി എത്തിയത്. “ഇന്ത്യയെ ‘അദ്ഭുതകരമായി’ പരാജയപ്പെടുത്തിയാൽ സിംബാബ്‍വെ പൗരനായ ഒരാളെ വിവാഹം കഴിക്കു”മെന്നാണ് നടി ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.  നവംബർ ആറ് ഞായറാഴ്ചയാണ് ഇന്ത്യ– സിംബാ‍ബ്‍വെ പോരാട്ടം.