ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പെട്ടയുടന്‍ ഭീകരരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. പിന്നാലെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഭീകരന്റെ മൃതദേഹത്തിനൊപ്പം രണ്ട് എകെ 47 തോക്കുകളും ഒരു പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.