ന്യു​യോ​ർ​ക്ക് സി​റ്റി: 1965 ൽ ​മാ​ൽ​ക്കം എ​ക്സ് വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ൽ ര​ണ്ടു ദ​ശാ​ബ്ദ​ത്തി​ല​ധി​കം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന ര​ണ്ടു പേ​ർ​ക്കും, അ​വ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി​ക്കും ഉ​ൾ​പ്പെ​ടെ 36 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ന്യു​യോ​ർ​ക്ക് സി​റ്റി അ​ധി​കൃ​ത​ർ ധാ​ര​ണ​യാ​യി. മു​ഹ​മ്മ​ദ് അ​സീ​സ്, ഖാ​ലി​ൽ ഇ​സ്ലാം എ​ന്നി​വ​ർ​ക്ക് ഈ ​കേ​സി​ൽ 50 വ​ർ​ഷം വീ​ത​മാ​ണ് ജ​യി​ൽ ശി​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മ​ൻ​ഹാ​ട്ട​ൻ ജ​ഡ്ജി​യാ​ണ് ഇ​രു​വ​രു​ടെ​യും പേ​രി​ലു​ള്ള കേ​സ് റ​ദ്ദാ​ക്കി​യ​ത്. ഖ​ലി​ൽ ഇ​സ്ലാം 2009 ൽ ​മ​രി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് അ​സീ​സ് 84ാം വ​യ​സി​ൽ ജ​യി​ൽ വി​മോ​ചി​ത​നാ​യി. അ​ഡ്ഡോ​ണ്‍ ബാ​ൾ​റൂ​മി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ 1965 ഫെ​ബ്രു​വ​രി 21നാ​ണ് 39 വ​യ​സു​ള്ള മാ​ൽ​ക്കം എ​ക്സ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​നു​ശേ​ഷ​മാ​ണ് മു​ഹ​മ്മ​ദ് അ​സീ​സും, ഖാ​ലി​ൽ ഇ​സ്ലാ​മും കേ​സി​ൽ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.