ദു​ബാ​യ്: ദു​ബാ​യി​യി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ “ഓ​വ​ർ​ടേ​ക്ക്’ ചെ​യ്ത് പൊ​തു​വാ​ഹ​ന​ങ്ങ​ൾ ഹി​റ്റ് ട്രാ​ക്കി​ൽ. മെ​ട്രോ അ​ട​ക്ക​മു​ള്ള പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ർ ടി​എ​യു​ടെ 17-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.


2022ൽ ​ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 30 കോ​ടി​യി​ല​ധി​കം പേ​രാ​ണ് പൊ​തു​ഗ​താ​ഗം ഉ​പ​യോ​ഗി​ച്ച​ത്. ദി​വ​സ​വും 16.8 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ദു​ബാ​യി​യി​ൽ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മെ​ട്രോ​യും ടാ​ക്സി​യു​മാ​ണ് മു​ന്നി​ൽ.

​ബാ​യി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച​താ​യി. 2006ൽ 8,715 ​കി​ലോ മീ​റ്റ​റാ​യി​രു​ന്നു ദു​ബാ​യി​യി​ലെ റോ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യം. ഇ​പ്പോ​ഴ​ത് 18, 475 കി​ലോ​മീ​റ്റ​റാ​യി. പാ​ല​ങ്ങ​ളു​ടെ എ​ണ്ണം 129ൽ ​നി​ന്ന് ആ​റു​മ​ട​ങ്ങ് വ​ർ​ധി​ച്ച് 884 ആ​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ടാ​ക്സി​ക​ൾ ഹൈ​ബ്രി​ഡ് എ​ൻ​ജി​നു​ക​ളി​ലേ​ക്കു മാ​റി​യ​തോ​ടെ ഊ​ർ​ജ ഉ​പ​യോ​ഗ​ത്തി​ൽ 18 ശ​ത​മാ​ന​വും ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ 36 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി. ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ പൊ​തു​ഗ താ​ഗ​ത​മാ​ണ് ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് ആ​ർ​ടി​എ ചെ​യ​ർ​മാ​ൻ മ​ത്ത​ർ അ​ൽ താ​യ​ർ വ്യ​ക്ത​മാ​ക്കി.