കോട്ടയം: എരുമേലി മുക്കൂട്ടുതറയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇടകടത്തി അറുവച്ചാംകുഴി കിണറ്റുകരയിൽ കെ വിഷ്ണു (22)വാണ്  മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. വിഷ്ണു ഓടിച്ച ബൈക്കും എതിരെ വന്ന ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ലോറിക്കടിയിൽ പെട്ട നിലയിലായിരുന്നു വിഷ്ണു. ഗുരുതരമായ പരിക്കുകളോടെ വിഷ്ണുവിനെ നാട്ടുകാർ ഉടൻ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറും പെയിന്റിങ് തൊഴിലാളിയുമായിരുന്നു മരണപ്പെട്ട വിഷ്ണു.