മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ അമിതവേഗതയിലെത്തിയ കാര്‍ ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു.മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലാണ് തീര്‍ത്ഥാടകരുടെ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കാന്‍് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.