കോഴിക്കോട്: നാദാപുരം എംഇടി കോളേജില്‍ ക്രൂര റാഗിംഗ്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന് നേരെയാണ് റാഗിംഗ് നടന്നത്. ഇടത് ചെവിയുടെ കർണപുടം തകർന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. 15 അംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. നാദാപുരം എംഇടി കോളേജിൽ ഒക്ടോബർ 26നാണ് സംഭവം നടന്നത്. രക്ഷിതാക്കൾ പോലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.