ഡല്‍ഹി: ഡല്‍ഹി നരേലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍പ്പെട്ട 20 ഓളം പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. തീ അണയ്ക്കാന്‍ ഏഴ് അഗ്‌നിശമന സേനാ വാഹനങ്ങളുള്‍പ്പെടെയുളളവ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഫാക്ടറിയുടെ ഒന്നും രണ്ടും നിലകളിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ ഇനിയും
ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങള്‍ തീ അണക്കാനുളള ശ്രമം തുടരുകയാണ്.