ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 21.4 ല​ക്ഷം പു​തി​യ ക്ഷ​യ​രോ​ഗി​ക​​ളെ​ന്ന് 2021ലെ ​ക​ണ​ക്ക്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 18 ശ​ത​മാ​ന​മാ​ണ് രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഗോ​ള ക്ഷ​യ​രോ​ഗ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 22 കോ​ടി പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ടി.​ബി മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ പ്ര​കാ​രം ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണം മ​റ്റു രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ കു​റ​വാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. കോ​വി​ഡ് വ്യാ​പ​ക​മാ​യ​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ക്ഷ​യ​രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​യെ​യും ചി​കി​ത്സ​യെ​യും ബാ​ധി​ച്ചി​രു​ന്നു.