ബിഹാര്‍: ബിഹാറിലെ ഔറംഗബാദില്‍ വന്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്ക്. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ തെരുവിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.തീ അണയ്ക്കുന്നതിനിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു, അവരെയും സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓള്‍ഡ് ജിടി റോഡിലുള്ള മര്‍ഫി റേഡിയോ സ്ട്രീറ്റിലെ വസതിയില്‍ ഛാത് പൂജ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നും ആ സമയത്ത് വീട്ടിലെ സ്ത്രീകള്‍ പൂജക്കായുളള പ്രസാദം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. വഴിപാട് തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ന്നതെന്നും വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചപ്പോഴാണ് അപകടം മനസ്സിലായതെന്നുമാണ് വിവരം.