വാഷിങ്ടൺ: യുക്രെയ്നിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്നതിൽ റഷ്യക്ക് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്ക. ആണവായുധ പ്രയോഗം ഗുരുതരമായ അബദ്ധമായി മാറുമെന്ന് ബൈഡൻ പറഞ്ഞു. റഷ്യ ആണവായുധമോ ഡേർട്ടി ബോംബോ വിന്യസിക്കാൻ തയ്യാറെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.

യുക്രെയ്നിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്നത് തെറ്റാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. അതേസമയം റഷ്യ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് യു.എസ് കണ്ടിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും -ജീൻ പിയറി പറഞ്ഞു.

റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചർച്ചകൾ നടത്തേണ്ടത് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലെൻസ്‌കിയാണെന്ന് ജീൻപിയറി പറഞ്ഞു.