ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. കശ്മീരിലെ കുപ്വാരയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് ഭീകരനെ വധിച്ചത്. നിയന്ത്രണരേഖയില്‍  കര്‍ണാ സെക്ടറിലെ സുദ്പോരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

സെപ്തംബര്‍ 26 നും കുപ്വാരയില്‍ സമാനമായ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും പരാജയപ്പെടുത്തിയിരുന്നു. അന്ന് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു.