ഹൈദരബാദ്: തെലങ്കാനയില്‍ മലയാളി വൈദികന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പത്തനംത്തിട്ട സ്വദേശി ബ്രദര്‍ ബിജോ പാലമ്പുരയ്ക്കലാണ് (38) മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒഴുക്കില്‍പ്പെട്ട മറ്റൊരു വൈദികനായ കോട്ടയം സ്വദേശി ഫാ. ടോണി സൈമണു(32) വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തെലങ്കാനയില്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്.

കോട്ടയം കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസിലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്റെ മകനാണ് ഫാ.ടോണി സൈമണ്‍. മല്ലപ്പള്ളി സ്വദേശിയാണ് ബിജോ പാലമ്പുരയ്ക്കല്‍.