ദി​സ്പൂ​ർ: ആ​സാ​മി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ന്‍റെ വ​സ​തി​യി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ 87,000 രൂ​പ മൂ​ല്യ​മു​ള്ള നി​രോ​ധി​ത നോ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടെ 7.03 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി.

ഡി​ബ്രു​ഗ​ർ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റാ​യ സ​ഞ്ജീ​ബ് ഹ​സ​ര​ങ്കെ​യു​ടെ പ​ക്ക​ൽ നി​ന്നാ​ണ് നി​രോ​ധി​ത നോ​ട്ടു​ക​ൾ അ​ട​ങ്ങു​ന്ന ക​ള്ള​പ്പ​ണ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. സ്ഥി​രം അ​ഴി​മ​തി​ക്കാ​ര​നാ​യ ഹ​സ​ര​ങ്കെ​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്.

2016-ൽ ​നി​രോ​ധി​ച്ച 500, 1000 രൂ​പ മൂ​ല്യ​മു​ള്ള പ​ഴ​യ നോ​ട്ടു​ക​ൾ 10 എ​ണ്ണ​ത്തി​ല​ധി​കം കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​ത് സ്പെ​സി​ഫൈ​ഡ് ബാ​ങ്ക് നോ​ട്ട്സ് ആ​ക്ട് അ​നു​സ​രി​ച്ച് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്.