ന്യൂഡൽഹി: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറി കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് അപകടത്തില്‍ മരിച്ചത്. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എഞ്ചിനീയറായി അശ്വിന്‍ സേനയില്‍ കയറിയത്.അവധിക്ക നാട്ടില്‍ വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. 

സെന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മരണവിവരം വീട്ടില്‍ അറിയിച്ചത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം ഇന്നലെ രാലിലെയായിരുന്നു അപകടം നടന്നത്. രണ്ട് പൈലറ്റുമാരുള്‍പ്പെടെ അഞ്ചുപേരാണ് എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.