കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ ചാമ്പ എന്ന സ്ഥലത്തെ യുവതി കൈകൊണ്ട് തുന്നിയ അവരുടെ പരമ്പരാഗത വസ്ത്രമായ ‘ചോളേ ദോരെ’ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഇതു ധരിച്ചാണ് മോദി ഉത്തരാഖണ്ഡിലെ ഇന്നത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. തണുപ്പുള്ള സ്ഥലത്തേക്ക് പോകുമ്പോഴെല്ലാം താന്‍ തീര്‍ച്ചയായും ഇത് ധരിക്കുമെന്ന് വസ്ത്രം സമ്മാനിച്ച വേളയില്‍ മോദി യുവതിയോടായി പറഞ്ഞിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് പര്യടനത്തിനിടെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശിവന്റെ രുദ്രാഭിഷേകവും പ്രധാനമന്ത്രി നടത്തി. ഇതിനിടയിലാണ് മോദിയുടെ പ്രത്യേക വസ്ത്രം ചര്‍ച്ച ചെയ്യപ്പെട്ടത്.