ജക്കാർത്ത: ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെയുണ്ടായ തീപിടിത്തത്തിൽ താഴികക്കുടം പൂർണമായി തകർന്നു. ജക്കാർത്തയിലെ ഇസ്‍ലാമിക് കേന്ദ്രത്തിലെ ഒരു മസ്ജിദിലാണ് സംഭവം.

തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ ആളപായമില്ല. ആർക്കും പരിക്കുമി​ല്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നിരവധി വ്യവസായിക-വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. 20 വർഷം മുമ്പ് പളളി നവീകരിക്കുന്ന സമയത്താണ് താഴികക്കുടത്തിന് അവസാനമായി തീപിടിച്ചത്.