ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാടപ്പുറം സ്വദേശി സതീഷിന്റെ മകന്‍ സ്റ്റെഫിന്‍ (11) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ വിഷം കഴിച്ചശേഷം റോഡിലിറങ്ങി നടന്നു പോകുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരുന്ന വഴി സ്‌റ്റെഫിനും ബന്ധുക്കളുടെ കുട്ടികളുമായി തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മ ഇക്കാര്യം ചോദിച്ചെന്നും വിവരമുണ്ട്. ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.