ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ അഞ്ച് തൊഴിലാളികളെ (ഒജിഡബ്ല്യു) വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പൊതുസുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികള്‍ ഭീകരര്‍ക്ക് പ്രാദേശിക പിന്തുണയും, പണവും, താമസ സൗകര്യങ്ങളും നല്‍കി സഹായിക്കാറുണ്ടെന്ന് പോലീസ് പറയുന്നു. സായുധ ഗ്രൂപ്പുകള്‍ക്കും ജമ്മു കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ നിരോധിത സംഘടനകള്‍ക്കും സഹായം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. 

ഡോലിഗാമിലെ നസീര്‍ അഹമ്മദ് പാല, ബനിഹല്‍, പോഗല്‍ കുന്ദ റംസുവിലെ ഉസ്മാന്‍, ക്രാവയിലെ ഫര്‍ദിയൂസ് അഹമ്മദ് ഖാന്‍ (ബനിഹാളിലെ പഴയ ടോള്‍ പ്ലാസ), ബനിഹാളിലെ ടെതറിലെ അബ് ഹമീദ് ഖാന്‍, അന്യത്തുള്ള വാനി എന്നിവരാണ് അറസ്റ്റിലായ അഞ്ച് പേര്‍. 

ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഹെര്‍മന്‍ പ്രദേശത്ത് ഭീകരര്‍ പ്രദേശവാസികളല്ലാത്തവര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളായ മനീഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലക്കാരാണ് കൊല്ലപ്പെട്ട ഇരുവരും. ആക്രമണത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുക്കുകയും രണ്ട് ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടിന്‍ ഷെഡില്‍ ഉറങ്ങുകയായിരുന്ന അഞ്ചോളം തൊഴിലാളികള്‍ക്കു നേരെയാണ്  ഗ്രനേഡ് ആക്രമണം നടന്നത്.